2025 ഓഗസ്റ്റ് 28, വ്യാഴാഴ്‌ച

മറവി!

 "മറവി" അതൊരു രോഗമാണൊ? അതോ വൈകല്ല്യമോ?...... "ഓർമ്മ" എന്നത്‌ ശക്തിയാണെങ്കിൽ, മറവി ഒരു അനുഗ്രഹമാണ്‌ ചിലപ്പോഴോക്കെ ദുരനുഗ്രഹവും!! ഡബിളാ ഡബിള്‌!!


ചിലകാര്യങ്ങൾ എത്ര മറക്കാൻ ശ്രമിച്ചാലും മറക്കാൻ പറ്റാതിരിക്കുമ്പോഴാണ്‌ മറവി ഒരു ശാപമാവുന്നത്‌!!....... ജീവിതത്തിൽ ചെയ്ത്‌ കൂട്ടിയ കാര്യങ്ങളിൽ എത്ര തന്നെ നന്മകളുണ്ടെങ്കിലും, അറിഞ്ഞോ അറിയാതെയോ ചെയ്തുപോയവ ജീവിതകാലം മുഴുവൻ വേട്ടയാടിക്കൊണ്ടിരിക്കും, എത്ര കണ്ട്‌ പ്രായശ്ചിത്തങ്ങൾ ചെയ്താലും ചിലത്‌ നമ്മെ വിട്ടുപോകില്ല......നമ്മുടെ ചെയ്‌തികൾ മറ്റു സഹജീവികൾക്ക്‌ മറക്കാനാവാത്ത ദുരനുഭവമുണ്ടാക്കാൻ കെൽപ്പുള്ളതാണെങ്കിൽ അത്‌ ചെയ്യാതിരിക്കലല്ലെ നല്ലത്‌……എത്രകണ്ട്‌ വലിയ നന്മയാണ്‌ ചെയ്തതെങ്കിലും സമൂഹത്തിൽ ഒരാൾക്കെങ്കിലും അതു ദുരനുഭവുമുണ്ടാക്കിയിട്ടുണ്ടെങ്കിൽ അതെങ്ങനെ നന്മയാവും?!! അങ്ങനാണേൽ ആർക്കെങ്കിലും എന്നെങ്കിലും നന്മ ചെയ്യാനാവോ?!! എന്താണോ എന്തോ?!!! ചിന്തിച്ചാൽ ഒരന്തവുമില്ല! ചിന്തിച്ചില്ലേൽ ഒരു കുന്തവുമില്ല!


പക്ഷെ, ചില കാര്യങ്ങൾ ചിന്തിച്ച്‌ കുന്തമാക്കണം! ഇല്ലെങ്കിൽ പിന്നെ ഖേദിക്കേണ്ടിവരും, അത്‌ തീർച്ച!......രോഷാകുലനായി നിൽക്കുന്ന നേരത്ത്‌ ചെയ്തുകൂട്ടിയതും, വാ വിട്ട വാക്കുകളും തെറ്റായിരുന്നു എന്ന തിരിച്ചറിവു വന്നപ്പോൾ, ദുരനുഭവ ബാധിതരെ എല്ലാവരേം നേരിൽ കണ്ട്‌ കുറ്റമേറ്റു പറഞ്ഞ്‌ മാപ്പ്‌ അപേക്ഷിച്ചിട്ടുണ്ട്‌....എല്ലാം പൊറുക്കുമായിരിക്കും, പക്ഷെ ആഴത്തിലിറങ്ങിയ മുറിവുണക്കാൻ മാത്രം ശക്തിയുണ്ടോ മാപ്പിന്‌? ഇനി അഥവാ മുറിവുണങ്ങിയാലും അതുണ്ടാക്കിയ വേദന മറക്കാൻ പറ്റുമോ?!!......ഞാൻ പറഞ്ഞില്ലേ... "മറവി" അതൊരു തേഞ്ഞ മൊതലാണ്‌ ഭായ്‌!!


ഇന്നാണ്‌ ജീവിതത്തിലെ അവസാന ദിവസം എന്ന് മനസ്സിലായാൽ, ആർക്കെങ്കിലും ദ്രോഹം ചെയ്യാൻ തോന്നുമോ?! ആരോടെങ്കിലും ദേശ്യപ്പേടാൻ തോന്നുമോ?! എന്തെങ്കിലും തെറ്റ്‌ ചെയ്യാൻ തോന്നുമോ?!!


ലോകത്ത്‌ നൂറുശതാനവും സത്യമായത്‌ മരണം മാത്രമല്ലേ?!!!.....ബാക്കിയുള്ള സർവ്വതിനും പകുതി പകുതി സാധ്യതയല്ലേ ഉള്ളൂ?? എന്നിട്ടും എന്ത്കൊണ്ടായിരിക്കും........??!!


എന്ത്‌ തന്നെയായാലും ജീവിതത്തിൽ കാട്ടിക്കൂട്ടിയ കന്നം തിരിവുകളൊക്കെ എന്നെങ്കിലും ഒരിക്കൽ  വലിയ വലിയ പാഠങ്ങൾ പഠിപ്പിക്കും ഹേ!! 


നന്മ മാത്രം ആഗ്രഹിക്കാം, നന്മ മാത്രം ചിന്തിക്കാം, നന്മ മാത്രം ചെയ്യാം! 


നാളെ വീണ്ടും കാണാം!!

              -TheSajaBachi-




1 അഭിപ്രായം: