2026 ഫെബ്രുവരി 13, വെള്ളിയാഴ്‌ച

ഹംഗറി മൊതലാളിക്ക്‌ ഒരു കത്ത്‌!



 ഹംഗറി മൊതലാളിക്ക്‌ ഒരു കത്ത്‌!


എന്റെ മൊതലാളീ....മൊതലാളിയായോണ്ട്‌ പറയാന്ന് വിചാരിക്കരുത്‌, മൊതലാളീ!!!! മൊതലാളിയിണ്ടല്ല ഒരു ചെ....!! അല്ലെങ്കിവേണ്ട! മൊതലാളി എന്ത്‌ ചൈത്താ ചൈതെ? നമ്മ ആക ഒരു വിസക്കല്ലെ ചോയ്ച്ചുള്ളൂ.... അപ്പൊ പറഞ്ഞ്‌ അപേക്ഷിക്കണോന്ന്! എന്നിട്ട്‌ നമ്മ അപേക്ഷിക്കേം ചെയ്ത്‌ അയിന്റെ പൈസേം തന്ന്..... എന്നിട്ട്‌ വിസ മേടിക്കാൻ ബന്നപ്പോ തരൂലാന്ന്....പോരാത്തെയ്ന്‌ കണ കൊണാന്ന് മൊടന്തൻ നായോം.....ങാ അങ്ങനെ വിട്ടാ പറ്റൂലല്ലാ!! ഗുസ്‌തിയെങ്കി ഗുസ്തി......മുതലാളിക്ക്‌ ഞാൻ ആരാന്നറിയോ?!!...... ഇല്ലേ?!!! ങാ അങ്ങനെ പണാ!!! മനസ്സിലായില്ല അല്ലേ..... ഞാനൊരു ട്രിപ്പനും ട്രാവലനുമാണ്‌... വിശ്വാസം വരണില്ല അല്ലേ!!!.....ഇത്‌ കണ്ടാ!!! ഇത്‌ കല്ലാസല്ല! കള്ളാസ്‌!!! അയില്‌ എന്താ എഴ്തീന്ന് അറിയൊ? ഞാൻ പോയ ട്രിപ്പിന്റെല്ലും ലിസ്റ്റാണ്‌ ലിസ്റ്റ്‌.......ബായ്ച്ചോക്ക്‌! ഉം ഇന്നാ പിടി!!!


കണ്ട! കണ്ടാ!! എത്ര എത്ര ടിപ്പാന്ന് പോയിനെന്ന് നോക്ക്‌!!....ഞാനിണ്ടല്ലാ, ദുബെയില്‌ ബന്നപ്പോ തന്നെ തൊടങ്ങീനി ട്രിപ്പോവാൻ, അയിന്‌ മുമ്പ്‌ കുവൈത്തിപ്പോയ കാര്യോന്നും ഈട പറീന്നില്ല......


ചങ്ങായിമാരേം കൂട്ടീറ്റ്  എത്ര എത്ര ടിപ്പാന്നറിയോ മസ്കറ്റിലേക്കും കസബിലേക്കും..... ശരിയന്നേയ്‌ർക്കു പാവങ്ങളെ ട്രിപ്പന്നെ എന്ന് വെച്ച്‌ ദുബായിലുള്ള എല്ലാ പാവങ്ങൾക്കൊന്നും ഒമാനില്‌ ട്രിപ്പ്‌ പോവാൻ കയിനിറ്റില്ല കെട്ടാ!!!


മേലെ പറഞ്ഞ ചങ്ങായിമാരേം കൂട്ടീറ്റ് അല്ലാണ്ട്‌ ബേറേം കൊറേ ചങ്ങായിമാരൊക്ക ഞാൻ ഒമാൻ ട്രിപ്പ്‌ പോയിനട്ടാ....


ഓ..... ഇങ്ങക്ക്‌ ബെല്ലെ ബെല്ലെ ട്രിപ്പ്‌ ബേണേയ്‌ർക്കു! അതും തരാലാ, മങ്ങലം കയിനിറ്റ്‌ ഞാൻ  ഒന്ന്  തുർക്കീപോയിനി കെട്ടാ!!! ജാസിർനേം കൂട്ടീനി അന്നേരം ഓന്റെ മങ്ങലൊന്നും കെയ്നിറ്റില്ല!


പക്ഷേങ്കിലിണ്ടല്ലാ.... അയിന്‌ ശേഷം ബെല്ല്യ ട്രിപ്പൊന്നും നടന്നിറ്റില്ല കെട്ടാ..... ചെർങ്ങന ചെർങ്ങന ഒമാനും സലാല എല്ലും പോയിനി ചങ്ങായിമാരെ കൂട്ടീറ്റും ഷക്കീലിന കൂട്ടീറ്റും!


പിന്ന കൊറച്ച്‌ കാലത്തേക്ക്‌ ബലയില്‌ മീനൊന്നും കുടുങ്ങായ്റ്റ്‌ ഒരു ട്രിപ്പും പോകാണ്ട്‌ നിന്നിന്‌ അത്‌ സത്യോന്ന്.....


കൊറേ നാള്‌ കഴിഞ്ഞപ്പോ ചൂണ്ടിട്ട്‌ പിടിച്ച മീനും കൊണ്ട്‌ ഞാനൊരു ജോർജ്ജിയ ട്രിപ്പങ്ങ്‌ പോയി!!


പിന്നങ്ങോട്ട്‌ ചാകരന്നെ മൊതലാളീ!! 


ഇടേല്‌ ഞാനൊന്ന് സെർബിയ വരെ പോയി....അനസ്സിനേം ജാസിറിനേം കൂട്ടി ജോർജ്ജിയേല്‌പ്പോയ്‌! പിന്നേം പോയി.....ഫാസിനേം അനസ്സിനേം കൂട്ടി പിന്നേം ജോർജ്ജിയേല്‌പ്പോയ്‌!.... ആ കുഞ്ഞു രാജ്യത്തേക്ക് മുട്ടുന്നോട്ടം ട്രിപ്പ് പോയ ഞാനെല്ലാണ്ട് ബേറെ  ആരുണ്ടീടെ!!! 


സത്യം പറയാലൊ മുതലാളീ!!! അയിന്‌ ശേഷം പിന്ന ഞാൻ ഏടേം പോയിറ്റില്ല!! 


ങാ ഒരു പോക്ക്‌ പോയിനി, എല്ലാ പരിവാടികളും പൊട്ടി പൊളിഞ്ഞ്‌ പാളീസായി നിക്കുമ്പോ, ചുറ്റും ഒരുപാട്‌ ബോട്ടുകളുണ്ടായിട്ടും നടുക്കടലിൽ ഒറ്റപെട്ട്‌ പോയപോലൊരു അവസ്ഥയിൽ ഞാനൊന്ന് കസബ്‌ വരെ പോയി...ഓട്ടക്കീശ കാലിയായിരുന്ന്.....ആട എല്ലാം വിലക്കുറവായോണ്ട്‌ കയ്ച്ചലായി.....സാധാരണ പോയാൽ നിക്കുന്നെയ്‌ലും ഒരീസം കൂടുതൽ നിന്നു.......അറഞ്ചും പുറഞ്ചും ഫൂഡടിയോടടി......അന്നാണ്‌ മൊതലാളീ!! എനിക്കൊരു കാര്യം മനസ്സിലായെ, ഹാപ്പിനസ്സ്‌ എന്നാൽ ട്രിപ്പടിയും അയിന്റെപ്പരം ഫൂഡടിയുമാണെന്നും പിന്നെ ഈനോന്നും അത്ര ചെലവൊന്നും വേണ്ടാന്നും......ആഹാ എന്ത്‌ രസായിരുന്ന്!!! 


അന്ന് ഞാൻ തീരുമാനിച്ച്‌ ഇനിമുതൽ ഞാൻ ട്രിപ്പനും ട്രാവലനും ഫൂഡനും ആയിരിക്കുമെന്ന്...... പക്ഷെങ്കില്‌ നടന്നില്ല!


അയിന്‌ മുൻപും ശേഷോം ചങ്ങായിമാരും ഷക്കീലും അനസ്സും ജാസിറും ഒക്കെ കൊറേ കൊറേ ട്രിപ്പ്‌ പോയി!


എന്നാ ഓരതെല്ലും ട്രാവലിന്റെ ഹിസ്റ്ററി ബെച്ചിട്ട്‌ പാവല്ലെ ഇവരും പോയിക്കോട്ട്‌ ഒരു ട്രിപ്പ്‌ എന്നും പറഞ്ഞ്‌ സഹതാപ തരംഗത്തിലെങ്കിലും നമ്മക്ക്‌ ഒരു വിസ തന്നൂടെയ്നോ


ഇവിടൊരാൾക്ക്‌ 2020 മുതൽ ഉള്ള പൂതിയാ‌ണ്‌ യൂറോപ്പ്യൻ തെരുവകിളിലൂടെ ബോട്ടോടിക്കാൻ.........അതൊക്കെ നിറവേറണ്ടേ?!!


മൊതലാളീ ഞാനൊരു വരവുംകൂടി വരും, വിസ തരോന്ന് ചോയ്ക്കും... തന്നില്ലേൽ കടപ്പുറം ഇളകും.... കുത്തിന്‌ പിടിക്കും..... എന്നിട്ടും തന്നില്ലേൽ പിന്നെ അയിന്‌ ഒരു തീരുമാനായല്ലാ...... അങ്ങനേങ്കി  പിന്നെ ഞാൻ വല്ല യൂക്കേലോ അമേരിക്കയിലോ പോയി ചോയ്ച്ചോളാം.........മൊതലാളീ!!!! കാണാട്ടാ!!!

                                               -TheSajaBachi





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ