2020 മേയ് 28, വ്യാഴാഴ്‌ച

കദീജാ മൻസിൽ!

കദീജാ മൻസിൽ!


[മാട്ടൂലിലെ നിലാവുള്ള രാത്രികളും, പൂന്ത് കളിയും, കിലുങ്ങുന്ന നാണയത്തുട്ടുകളും നിറഞ്ഞ എന്റെ ബാല്യകാല സ്മരണകളിലൂടെ ഒരു യാത്ര. ഖദീജ എന്ന എന്റെ പ്രിയപ്പെട്ട ഉപ്പൂമ്മയുടെ ഓർമ്മകൾക്കൊപ്പം സ്നേഹനിധികളായ ഒരുകൂട്ടം മനുഷ്യരെക്കുറിച്ച് കൂടിയാണിത്‌.]



    അന്ന് രാത്രി വീട്ടിലെ ലാൻഡ്‌ ഫോൺ ശബ്ദിച്ചത്‌ ജീവിതത്തിലെ സന്തോഷങ്ങളെല്ലാം അവസാനിച്ചു എന്ന്പറയാനാണെന്ന് തോന്നിപ്പോയി.........
വിവരം അറിഞ്ഞതും കരഞ്ഞ്‌ കൊണ്ട്‌ ഞാൻ ഇറങ്ങി ഓടി..... ആ പ്രായത്തിൽ പകൽ സമയത്ത്‌ പോലും ഒറ്റക്ക്‌പോകാൻ എന്തിനെന്നില്ലാതെ പേടിയായിരുന്ന തങ്ങളെ പള്ളിയുടേം ഒളിയങ്കര പള്ളിയുടേം കബർസ്ഥാനും കടന്ന്ഞാൻ ഓടി..... കണ്ണീരിൽ മുങ്ങിയ കണ്ണുകൾക്ക്‌ ആകെ ഒരു മങ്ങലായിരുന്നു........ മങ്ങിയ കാഴ്ച്ചയിൽ ഓർമ്മകൾഓരോന്നായി തെളിഞ്ഞു, എന്നും ഓർക്കാൻ സുഖമുള്ള കുറേ കൊച്ച് കൊച്ച്‌ സന്തോഷങ്ങൾ.....ഇനിയതെല്ലാം ഉണ്ടാവോ!!!

മണലും ചിരലും തമ്മിലെ അന്തരം, അത്‌ കൊണ്ട്‌ തന്നെ വളപട്ടണത്തേയും മാട്ടൂലിലേയും ജീവിതരീതിയിൽ നല്ലവ്യത്യാസമുണ്ടായിരുന്നു...... കുട്ടിക്കാലത്തെ മിക്ക അവധി ദിവസങ്ങളും മാട്ടൂലിൽ ചിലവഴിക്കാൻശ്രമിക്കാറുണ്ടായിരുന്നു.....ഉപ്പൂമ്മ തന്നെ ഒന്നാം കാരാണം! സ്നേഹത്തിൽ പൊതിഞ്ഞ്‌ വെച്ച തിളക്കമുള്ള പത്ത്‌പൈസയുടേയും ഇരുപത്തഞ്ച്‌ പൈസയുടേയും കിഴി എപ്പഴും റെഡിയായിരിക്കും, അതും ബോംബേയിൽ നിന്ന് ഇറക്കുമതി ചെയ്തത്‌‌......ഏതാഗ്രഹവും സാധിച്ച്‌ തരാനും സാധിപ്പിച്ചു തരാനും ഉപ്പൂമാനെ സമീപിച്ചാൽമതി...........പൈതംമക്കളെ ആഹ്രം ബാക്കിയാക്കാൻ പാടില്ലാന്ന്!!

വളപട്ടണത്തുകാർ സിനിമയിൽ മാത്രം കണ്ടിട്ടുള്ള പള്ളി പെരുന്നാൾ ചന്ത (ഫാദറകളി) ഉപ്പൂമ്മ തന്ന കിഴി പൊട്ടിച്ച്‌ ആഘോഷിക്കും......... അത്‌ പോലത്തന്നെ വളപ്പട്ടണത്ത്‌ ഒരു കാലത്തും കളിക്കാൻ പറ്റാത്ത ഒരു ഗെയിം.... "പൂന്ത്"‌ കാലി പുന്തോ ചെമ്പൂന്തൊ!!!! ഓഹ്‌! ഇത്രേം ഹരമുള്ള കളി വേറെന്തുണ്ട്‌.......നിലാവുള്ള രാത്രിയിൽ മുറ്റത്ത്‌നിന്ന് "കൊത്ത്‌ കളി" (ഉപ്പ്‌ സോഡി).....പവർക്കട്ട്‌ നേരത്ത്‌ അടുക്കള കോലായിലിരിന്ന് അന്താക്ഷരിയും കടങ്കതയും ഉപ്പൂമാന്റെ വക തലക്ക്‌ മസ്സാജും( സത്യം പറഞ്ഞാ ഉപ്പൂമ്മ പേൻ തപ്പുന്നതാണ് എന്നാണ്‌ വെപ്പ്‌‌)..... ഇതെല്ലാം മാട്ടൂലിൽതന്നെ പിടിച്ചു നിർത്തുന്ന കാരണങ്ങളിൽ ചിലത്‌ മാത്രം........

ഓടി കിതച്ച്‌ നിന്ന ഞാൻ കണ്ടു, ചലനമറ്റ്‌ വെള്ള പുതച്ച്‌ കിടക്കുന്ന ഉപ്പൂമ്മ!!! വിശാല ഹൃദയത്തിന്റെ ഉടമയായഉപ്പൂമ്മാന്റെ ഹൃദയം ചെറുതായ്‌ ഒന്ന് പണിമുടക്കി, തീർന്നു!! എല്ലാം തീർന്നു!!!

അനാഥരായി ഞങ്ങൾ, കോഴിക്കുഞ്ഞുങ്ങൾ,തറാവ്‌ കൂട്ടങ്ങൾ.........

നേരം വെളുക്കുവോളം അടുക്കളപ്പുറത്തേ പീടികമുറിയിൽ കരഞ്ഞു തീർത്തു........കബറടക്കം കഴിഞ്ഞ്‌മടങ്ങിവന്നു എല്ലാം പുതിയ അനുഭവം! ആകെ ഒരു മൂകത.... വീട്‌ നിറയെ ബന്ദു മിത്രങ്ങൾ, വേറേയുംഎളാപ്പമാരും പെറ്റാച്ചമാരും ഉണ്ടെന്നത്‌ അന്ന് പുതിയൊരറിവായിരുന്ന്.......
ആരോ വന്ന് ഭക്ഷണം കഴിക്കാൻ വിളിച്ചു കൊണ്ടുപോയി..... തീൻ മേശയിൽ എല്ലാരും മുഖത്തോട്‌ മുഖംനോക്കിയിരുന്നു... മൗനം!!! പെട്ടെന്നാരോ തമാശ പറഞ്ഞു....... ഒരു നിമിഷത്തേക്ക്‌ എല്ലാരും എല്ലാം മറന്ന് ഒന്ന്ചിരിച്ചു!!!

ഇവിടിങ്ങനാണ്‌, സ്നേഹിക്കുന്നവരുടെ മനസ്സറിഞ്ഞ്‌ പെരുമാറും, സ്നേഹിക്കുന്നവരുടെ സന്തോഷത്തിനാണ്‌ ഇവിടെ മുൻതൂക്കം! (ഇടഞ്ഞാൽ കൊമ്പനാണ്‌ )

പണ്ടെങ്ങാണ്ട്‌ ഒരു ദിവസം ലതീഫാപ്പാന്റെ കൂടെ RX100 ബൈക്ക്‌ യാത്രക്കിടയിൽ, പെട്ടെന്ന് ആപ്പ അക്സിലേറ്റർ കാണിച്ച്‌പറഞ്ഞ്‌ ഇത്‌ ഒന്ന് പിടി.... ങാ ഇനി പതുക്കെ തിരി.....ഒന്നും മനസ്സിലാവാതെ അന്തം വിട്ട്‌ ഞാൻ...... കുറച്ച് ദൂരംഞാൻ അക്സിലേറ്ററും, ആപ്പ ക്ലച്ചും ബ്രേക്കും.......വണ്ടി കുടു കുടൂന്ന് പോയി..... സ്പീഡ്‌ നിയന്ത്രിക്കാൻ എനിക്കാവും എന്ന് മനസ്സിലായപ്പോൾ വണ്ടിനിറുത്തി എന്നെ മുന്നിലിരുത്തി ബൈക്ക്‌ പഠിപ്പിച്ചുതന്നു!.........സന്തോഷം കൊണ്ട്‌ തുള്ളിച്ചാടി ഞാൻ!!!!!.........എന്നും ആപ്പ വീട്ടിൽ വന്നാൽ പോകുന്നത്‌ വരെനിറുത്തിയിട്ട ബൈക്കിൽ കുത്തിയിരിക്കുന്ന എന്റെ ആഗ്രഹം സാധിച്ച്‌ തന്നതായിരിക്കും, നേരത്തെ പറഞ്ഞില്ലേസ്നേഹിക്കുന്നവരെ സന്തോഷിപ്പിക്കാൻ അതന്നെ!

പണ്ട്‌ ഇത്പോലെ സന്തോഷിച്ചത്‌ ഉപ്പ സൈക്കിൾ കൊടുത്തയച്ചപ്പോൾ കലാമാപ്പ തന്ന സർപ്രൈസ്‌ ആയിരുന്നു... വളപ്പട്ടണത്ത്‌ വീട്ടിൽ കോലായിൽ എല്ലാരും വൈറ്റിംഗ്‌... കലാമാപ്പ അതാ വരുന്നു ഉപ്പ കൊടുത്തയച്ച വെളുത്തനിറമുള്ള സൈക്കിൾ.....അതും ബോംബേയിൽ നിന്ന് ഓടിച്ച്‌ കൊണ്ട്‌ വന്നത്‌...... (അന്ന് അങ്ങനായിരുന്ന് വിചാരിച്ചത്‌)....... നാട്ടിൽ എങ്ങും അങ്ങനൊരു കളർ സൈക്കിൾ ഇല്ലായിരുന്ന്........ബോംബേ വാലാ സൈക്കിൾ....... അതും എന്നെ സന്തോഷിപ്പിക്കാൻ!

ഓട്ടോറിക്ഷ പഠിപ്പിച്ച്‌ തന്നതും, ഡ്രവിംഗ്‌ ലൈസൻസ്‌ എടുത്ത്‌ തന്നതും ഏറ്റവും പ്രിയപ്പെട്ട കുഞ്ഞാപ്പയായിരുന്ന് (നസീറാപ്പ)......

എനിക്ക്‌ ഒരുപാട്‌ ഹീറോയും ഹീറോയിനും ഉള്ള കുടുംബമാണ്‌ വീവീ (അഥവാ ഖദീജാ മൻസിൽ).... 

പത്താം ക്ലാസ്സിൽ പഠിക്കുന്ന പ്രായമായിട്ടും..... സ്നേഹം ഉരുളയാക്കി വാരി തരുന്ന ചെറിയ പറ്റാച്ച....എല്ലാത്തിനും പങ്കാളിയായി കളിക്കൂട്ടുകാരി ഷമ്മ,

റേഡിയോയിൽ നിന്ന് പാട്ട്‌ റേക്കോർഡ്‌ ചെയ്യുന്ന ടെക്നോളജി കാണിച്ച്‌ തന്ന...റേഡിയോ കോറസ്സ്‌ പാട്ടുകാരി നസീംതാത്ത......

ഓല കൊണ്ട്‌ കണ്ണടയും പീപിയും ഉണ്ടാക്കിത്തരുമായിരുന്ന് വല്ല്യപെറ്റാച്ച... ചൂടി പിരിക്കാനും , കൊക്ക്‌ സൂചികൊണ്ട്‌ തൊപ്പിയും ബനിയനും മെടയാൻ പഠിപ്പിച്ചു

പലവിധ സാമഗ്രികൾ ഉപയോഗിച്ച്‌ കളിക്കോപ്പുകളുണ്ടാക്കി തരുന്ന "മെക്ക്‌" നൗഫൽകാക്ക (തോക്കാണ്‌ മെയിൻ)

നാട്ടിലെ ടാക്സി ഡ്രൈവർമ്മാർക്കിടയിൽ എന്നും കാറോട്ടത്തിൽ ഒന്നാമാനായ ജലീൽകാക്ക എന്നും ഒരു അഭിമാനമായിരുന്ന്..... (മാട്ടൂലിന്റെ ഷൂമാക്കർ)

ഖൈറുതാത്ത, മുനീർതാത്ത, സുരീതാത്ത.... ഇവരെ കൂടെയിരുന്ന് കേട്ട ദിലീപ്‌ നാദിർഷാ ടീമിന്റെ  കോമഡി കാസറ്റുകളോർക്കുംമ്പോൾ ഇപ്പഴും ചിരിവരും

എന്റെ ഒരു ആഗ്രഹത്തിനും ഒരിക്കലും എതിരു നിക്കാത്ത ഉപ്പ, കമ്പ്യൂട്ടർ ഷോപ്പ്‌ തുടങ്ങാൻ മാത്രം കൂട്ടുനിന്നില്ല.......പക്ഷേ അവിടേം ലതീഫാപ്പ സാമ്പത്തികമായി ‌സഹായിച്ചു, എന്നും കട്ടക്ക്‌ കൂടെ നിന്ന്കുഞ്ഞാപ്പ.........ഷോപ്പ്‌ ഉൽഘാടനത്തിന്‌ ഉപ്പ വന്നില്ലേലും മജീദാപ്പ ആ കുറവ്‌ നികത്തി............ഓഹ്‌ എന്തൊര്‌ഭാഗ്യവാൻ!

എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ കൊക്കിലുതുങ്ങാത്ത ബിസിനസ്സ്‌ പൊളിഞ്ഞ്‌ കുത്തുപാളയെടുത്തു.........പക്ഷേ അതൊരു വലിയ അറിവായിരുന്ന്.... ഉപ്പ എത്ര ശരി!!!..... ഉപ്പാക്ക്‌ എല്ലാം അറിയാമായിരുന്നിരിക്കണം!!

കടം കേറി മുടിഞ്ഞ എന്നെ ചെറിയൊരു ശതമാനം സാമ്പത്തികമായി സാഹായിച്ച അഷ്രഫ്‌ ആപ്പ..... എന്താല്ലേ!! നാട്ടുകാർക്ക്‌ മൂക്കത്ത്‌ ശുണ്ഠിയുള്ള ആൾകാരാണ്‌ മേൽപറഞ്ഞ എല്ലാരും....... പക്ഷേ സ്നേഹിച്ചാൽ ഇവരെകഴിഞ്ഞേ ഉള്ളൂ എല്ലാം!

കൊല കൊമ്പൻ മാരിൽ അദ്രീം മൂത്താപ്പ പൊതുവേ ശാന്ത സ്വഭാവക്കാരനായിരുന്ന്

ഉപ്പൂമാന്റെ മനസ്സും ഉടലുമായി, മകൾ ഫാത്വിമയെ കിട്ടിയതിൽ മജീദാപ്പാക്ക്‌ സന്തോഷിക്കാം!

ഖദീജയുടെ പുന്നാരമോനായ എന്റെ ഉപ്പാക്കും കിട്ടി മകളായിട്ട്‌  ഒരു കോപ്പി  (എന്റെ ഇത്താത്ത)

ഇതൊക്കെ ചെറുത്‌!!! പറയാൻ എത്ര ബാക്കി കിടക്കുന്നു....... ഓർമ്മകൾക്ക്‌ ഒരന്തവും ഇല്ല!

പക്വത കൂടിവരുന്തോറും നിഷ്കളങ്കത മാഞ്ഞ്‌ പോയ ഞാൻ ഇവരോടൊക്കെ കുറച്ച്നാളെങ്കിലും നന്ദി കേട്‌കാണിച്ചിട്ടുണ്ട്‌..... പാപിയായ എനിക്ക്‌ എന്നിട്ടും മാപ്പ്‌ തന്നു..... അപ്പോഴേക്കും ഞാൻ എത്രയോ ദൂരം അകന്ന് അകന്ന് പോയി.......കളിക്കൂട്ടുകാരിയുടെ ഇളയ കുട്ടിയുടെ പേരും പോലും അറിയാത്ത അത്രേം ദൂരം!!!....... അത്‌ വകതിരിവില്ലാപ്രായം...... ആ പ്രായത്തിലൂടെ കടന്ന് പോകാത്ത ചെക്കൻമ്മാര്‌ ഇണ്ടാവോ..........  ഇന്ന് അതെല്ലാം മാറി......... മിക്കവരും ഓർമ്മയായി ചങ്കിൽ കിടന്ന് താളം പിടിക്കുന്നു..... അതിൽ ഖദീജയും, ഖദീജയുടെ പുന്നാര മോനും മുൻ നിരയിൽ!!

പഞ്ഞി മിട്ടായി പോലെ മൃതുവായതും, മധുരമുള്ളതും, അലിഞ്ഞില്ലാതാവുന്നതുമായ മനസ്സിനുടമയുടെ മക്കളും മരുമക്കളും........!!!

ചൂടന്മാരാണെന്ന് സ്വയം പറയുമെങ്കിലും...... മനസ്സിൽ സ്നേഹവും നന്മയുമുള്ളവാരാ!!

നന്മ മാത്രം ആഗ്രഹിക്കാം! നന്മ മാത്രം ചിന്തിക്കാം! നന്മ മാത്രം ചെയ്യാം! പടച്ച റബ്ബ്‌ അനുഗ്രഹിക്കട്ടെ ആമീൻ!

                    -TheSajaBachi-