അവൾ കോളേജ് വിട്ട് വരുമ്പോൾ വീടിന്റെ ഗേറ്റിനടുത്ത് മതില് ചാരി അവൻ നില്പുണ്ടായിരുന്നു, അവൾ അവനെ ശ്രദ്ധിച്ചില്ലാ എന്ന മട്ടിൽ വീട്ടിലേയ്ക്ക് കയറി.പിറ്റേ ദിവസവും അവൻ അവിടെ തന്നെയുണ്ടായിരുന്നു, അവൻ പതിവായി അവിടെ നില്പ് തുടങ്ങിയപ്പോൾ,.....തന്നെയാണ് കാത്ത് നില്കുന്നതെന്ന് അവൾക്ക് തോന്നി........അവളും അവനെ ശ്രദ്ധിച്ച് തുടങ്ങി കാണാൻ നല്ല സുന്ദര സുമുഖൻ, അവൾ അവനെ ഇഷ്ടപ്പെട്ടു തുടങ്ങി.......അവൻ തന്റെയടുത്ത് വന്ന് ഇഷ്ടമാണ് എന്നൊന്ന് പറഞ്ഞിരുന്നെങ്കിൽ എന്ന് ഓരോ ദിവസവും അവൾ ആഗ്രഹിച്ചു.ദിവസങ്ങൾ കടന്നുപോയി,....ഒരു ദിവസം അവൻ അവളോട് പുഞ്ചിരിച്ചു,....എന്നും തന്റെ കയ്യിലുണ്ടാവാറുള്ള മൊബൈലും കയ്യിലേന്തി അവളുടെ അടുത്തേക്ക് നീങ്ങി....."ഒരു കാര്യം പറയാനുണ്ടായിരുന്നു.!" അവള്ക്ക് സന്തോഷമായി! അവൾ കേൾക്കാൻ ആഗ്രഹിച്ച കാര്യമിതാ അവൻ പറയാൻ പോകുന്നു.!.......................... ചെറിയൊരു നാണത്തോടെ "ങും പറഞ്ഞോളൂ...!"
"" വീട്ടിലെ വൈ ഫൈ കണക്ഷന് എന്ത് പറ്റിയെന്നു നോക്കാമോ?!!!! ""
- സജാ ബാചി -
"" വീട്ടിലെ വൈ ഫൈ കണക്ഷന് എന്ത് പറ്റിയെന്നു നോക്കാമോ?!!!! ""
- സജാ ബാചി -