എല്ലാരും വീട്ടിലിരിക്കയല്ലേ?.....സമയത്തെ ഞെക്കി ഞെക്കി കൊല്ലാൻ വായിച്ചിരിക്കാലോ! ഉം കൊല്ല്....കൊല്ലങ്ങട്!
ഇതിൽ സൂക്ഷിച്ച് നോക്കിയാൽ ഇവിടേക്ക് ട്രിപ്പ് പ്ലാൻ ചെയ്യുന്നവർക്ക് വേണ്ട അല്ലറ ചില്ലറ വിവരങ്ങളൊക്കെ കിട്ടും......പക്ഷേ സൂക്ഷിച്ച് നോക്കണം!
“സ്നോഫാളാണ് മെയിൻ”
കുറേ കാലമായി പ്ലാനിംഗ് തുടങ്ങിയിട്ട്, സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം എല്ലാ സീസണിലും പ്ലാൻ റീസൈക്കിൾബിന്നിൽ ഇട്ട് സ്പേസ് ബാറ് പുറത്തൂന്ന് കൊണ്ട് വന്ന് റീഫ്രഷ് ചൈതെടുക്കും........അതിനിടക്ക് ചങ്ക്സ് ബുള്ളറ്റിൽ ലഡാക്കും മേഘാലയും ഒക്കെ ട്രിപ്പടിച്ച്....... സാഹചര്യത്തിന്റെ സമ്മർദ്ദവും പിന്നെ കായികവും സാഹസികതയും ജന്മനാ അലർജ്ജിയായതുകൊണ്ടും ഞാൻ പോയില്ല!!!
ഇപ്പോ സാഹചര്യം മാറിയെങ്കിലും സമ്മർദ്ദം കട്ടക്ക് കൂടെയുണ്ട്........പക്ഷെ ഇത്തവണ എന്തായാലും സ്നോഫാൾ എവിടെയുണ്ടോ അവിടെ പോകാൻ സ്കെച്ചിട്ടു......
ലിസ്റ്റ് റെഡിയാക്കി.
കാഷ്മീർ! ഹാ എത്ര നല്ല നടക്കാത്ത സ്വപ്നം! അടുത്തത് മണാലി, ങേഹേ!! പണ്ടെങ്ങാണ്ട് പോയതല്ലേ! യെന്നാപിന്നെ Shimla, Auli അല്ലെങ്കിൽ Georgia.
കെട്ടിയോൾ Sairabanu വിനെ (ടൂർ ഡയരക്റ്റർ) കാലാവസ്ഥ നിരീക്ഷിക്കാൻ ഏൽപിച്ചു, മകൾ Roeya Zulfaa സ്നോമാൻ ഉണ്ടാക്കണം എന്ന ആഗ്രഹം സമർപ്പിച്ചു......നമ്മുടെ കൂടേയേ ടൂർ പോകുള്ളൂ എന്നും പറഞ്ഞ് കാത്തിരിക്കുന്ന Rithu വും Ismu വും (ക്യാമറ മുതലാളിയും പിന്നെ കെട്ടിയോൻ ശരിക്കും ക്യാമറ മുതലാളിയും) രണ്ടിനേം വിളിച്ച് കാര്യം പറഞ്ഞ്. അപ്പൊ തന്നെ ലവനും ലവളും WhatsApp Group ഉണ്ടാക്കി........ മാസങ്ങൾ ഇനിയും ബാക്കിയുണ്ട് കെട്ടാ! സമ്മർദ്ദത്തിന്റെ കാര്യത്തിൽ ഒരു തീരുമാനവും ആയില്ല! സാഹചര്യം പിന്നെ എപ്പൊ വേണേലും മാറി മറിയാൻ റെഡിയാണ്!
കൊടുമ്പിരികൊണ്ട ചർച്ചകൾക്കൊടുവിൽ Georgia തന്നെ തീരുമാനമായി,
ചങ്ക്സിന്റെ ക്രെഡിറ്റ് കാഡുകൾ അവിടിവിടായി ഉരസി സമ്മർദ്ദത്തിനെ തൽകാലത്തേക്ക് തേച്ച് മായ്ച്ചുകളഞ്ഞ്
സാഹചര്യവും സമ്മർദ്ദവും അനുകൂലമായ സാഹചര്യത്തിൽ വീണ്ടും കൂലങ്കശ ചർച്ച........ടൂർപാക്കേജ് വേണോ? അതോ വെറും ഗൈഡ് വേണോ? Rent A Car എടുത്തോന്ന് മുന്നേ പാക്കേജിന് പോയൊരുത്തൻ! അന്ന് രാത്രി ഞാൻ നമ്മുടെ ആഗോള ഫാമിലി ട്രിപ്പൻ Bani Zadar ഇനു ഫേസ്ബുക്കിൽ ഒരു മെസ്സേജ് അങ്ങ് വിട്ട്...... “ഭായ് Georgia സെൽഫ് ഡ്രൈവ് സേഫ് ആണോ?" ടക്കനെ റീപ്ലേ വന്ന് " ബ്രോ പിന്നെന്താ സിമ്പിളല്ലെ നമ്മുടെ മൂന്നാർ ഊട്ടി അവിടൊക്കെ പോലെ തന്നെ, സ്നോ ഉണ്ടാവൂന്ന് മാത്രം" പിന്നെ കുറച്ച് ടിപ്സും തന്നു.......ആത്മവിശ്വാസം ഇരച്ചു കയറി!!
Georgia യിലെ മലയാളികളുടെ രാജകുമാരൻ Thabshi അവിടുത്തെ ഡ്രൈവിങ്ങിന്റെ സനാഥന സത്യങ്ങളെല്ലാം പറഞ്ഞ് തന്നു..........
അങ്ങനെ ആകെ മൂന്ന് പ്ലാൻ ആയി..... Tour Package, Travel with Thabshi പിന്നെ Rent a Car. ചിലവൊക്കെ കൂട്ടികിഴിച്ച് നോക്കി എല്ലാം ഏകദേശം ഒന്നു തന്നെ..... Thabshi ന്റെ കൂടേയാണേൽ ലേശം കുറവുണ്ട്!
അത്തള പുത്തള തവളാച്ചീ....... മറിയം വന്ന് വിളക്കൂതി ഫൂ ഫൂ ഫൂ...... ആദ്യത്തെ രണ്ട് വിളക്കും കെട്ടു......ചലോ ചലോ Emirates Post Office അവിടെ ചെറിയ തുക കൊടുത്ത് രണ്ട് International Driving Permit എടുത്തു..... Japan ഒഴികെ എല്ലാ രാജ്യത്തും ഡ്രൈവ് ചെയ്യാന്ന്..... ങാഹാ! അങ്ങനാണല്ലെ അപ്പൊത്തന്നെ പോകാനുള്ള രാജ്യങ്ങളെ ലിസിറ്റിൽ നിന്ന് Japan അങ്ങ് വെട്ടി മാറ്റി! ഹല്ല പിന്നെ...
കൂടെ വരുന്ന ശരിക്കും ക്യാമറ മുതലാളിക്ക് കമ്പനി പാസ്പോർട്ട് റിലീസ് ചെയ്യാത്തോണ്ട് പോകുന്നതിന്റെ അന്ന് രാവിലെയാണ് ലൈസൻസ് കിട്ടിയത്
ബുക്കിംഗ് ഡോട്ട് കോം തപ്പി തപ്പി ഫ്രീ ക്യാൻസലേഷൻ ഹോട്ടലുകൾ ബുക്ക് ചെയ്തു(Bani Zadar Tips)..........നേപ്പാൾ ദുരന്തം പത്രങ്ങളിലും ഫേസ്ബുക്കിലും നിറഞ്ഞ് നിൽക്കുന്ന സമയം, അത് കൊണ്ട് നല്ല റിവ്യൂ ഉള്ളത് മാത്രം ബുക്ക് ചൈതു...... എല്ലാ ഹോട്ടലുകൾക്കും വളരെ റേറ്റ് കുറവാണ്
(അൽ) രണ്ടായിരത്തി ഇരുപത് മുപ്പത് ജനുവരി തുടക്കത്തിൽ ദുബായീന്ന് ഫ്ലൈറ്റ്കയറിയ നമ്മൾ പുലർച്ചെ Tblisi എത്തി....... ഇമ്മിഗ്രേഷനിൽ പാസ്പോർട്ട് കൊടുത്തതും മൂപ്പര് ഒരു കുപ്പിയങ്ങ് എടുത്ത് തന്ന്....... ങെ!! ഇതേത് സ്ഥലം !?? ബിവറേജസ് കോർപറേഷൻ!!!! അങ്ങനാണേൽ എനിക്ക് സൽസ മതി! അങ്ങേര് കണ്ണുരുട്ടി കാണിച്ചു, ഞാൻ ചുറ്റിലും നോക്കി..... ഓഹ്! ഇതതല്ല! നല്ല സ്ഥലം.... കുപ്പീം പൊക്കി ഞാൻ തടി തപ്പി......സംഭവം ഇന്നാട്ടുകാരാണ് വൈൻ കണ്ടുപിടിച്ചത് എന്നാണ് വെപ്പ്, അതിന്റെ ഒരു ദിദാണ് ദിദ്. എത്ര മനോഹരമായ ആചാരം!
ഹോട്ടലീന്ന് അയച്ച ഡ്രൈവർ പുറത്ത് കാത്ത്നിൽപുണ്ടായിരുന്ന് Mr. കാഷിഫ് റിയാസ്......ആദ്യമേ WhatsApp ഇൽ പരസ്പരം ഫോട്ടോസ് അയച്ചത് കൊണ്ട് ബോർഡും പിടിച്ച് നിൽക്കുന്ന പഴഞ്ചൻ രീതി ഒഴിവാക്കി.......ATM ഇൽ പോകണം കാഷെടുക്കണം പിന്നെ SIM വേണം! കാഷിഫ് ഭായ് എയർപോർട്ടിൽ തന്നെ രണ്ടിടത്തും കൊണ്ട്പോയി!
ATM ഇൽ നിന്ന് ചോദ്യം വന്നു ഡോളർ വേണോ അതോ ലാരി വേണോ? ലാരി മതി! അതാ കണക്കു കൂട്ടാൻ എളുപ്പം.... SIM എടുത്തു പല പല പാക്കേജ്..... Data അധികം ഉള്ള പാക്ക് നോക്കിയെടുത്ത്......Unlimited Local Calls, 30mins International Calls ഫ്രീയായി കിട്ടി......ഇതൊക്കെ എന്തിന് എന്ന് വിചാരിച്ചെങ്കിലും, പിന്നീട് ഇതിനെക്കൊണ്ടൊക്കെ വലിയ ഉപകാരം ഇണ്ടായിട്ട്ണ്ട്!........ഹോട്ടലിൽ എത്തുന്നത് പുലർചെ ആയത്കൊണ്ട് Early CheckIn Request ചൈതിരുന്ന്....... ആ വകയിൽ One Night Stay ആണെങ്കിലും രണ്ട് ബ്രേക്ക്ഫാസ്റ്റ് കിട്ടി......ഫൂഡ് അടി മെയിൻ ആയത് കൊണ്ട്, വരുന്ന വഴിക്ക് ഡ്രൈവർ തങ്കപ്പനോട് ഇന്ത്യൻ ഭക്ഷണം കിട്ടുന്നസ്ഥലം ചോദിച്ച് വച്ചിരുന്ന്...... പകിസ്താൻ കാരനാണെങ്കിലും ഓണത്തിന് സദ്യ കിട്ടുന്ന സൗത്ത് ഇന്ത്യൻറെസ്റ്റോറന്റ് ഒക്കെ പുള്ളി പറഞ്ഞ് തന്ന്...മൂപ്പര് പോകാറുണ്ടെന്ന്!!
ഹോട്ടൽ എത്തി! ലേശം ലാരി അങ്ങട് വീശി തങ്കപ്പൻ ചേട്ടനെ പറഞ്ഞ് വിട്ട്! റിസപ്ഷനിലെ പാകിസ്താനി ചങ്ങായിക്കും കൊടുത്ത് കുറച്ച് ലാരി, പകരം രണ്ട് റൂമിന്റെ കീ വെച്ച് നീട്ടി...... ഇത്രേം പൈസ കൊടുത്താൽ ഇങ്ങ് ദുഫായിൽ രണ്ട് റൂം പോയിട്ട് രണ്ടാൾക്കുള്ള ഡിന്നറുപോലും കിട്ടൂല!
റൂമിൽ എത്തിയ ഉടൻ ബാത്രൂമായിരുന്ന് ലക്ഷ്യം, സന്തോഷം അലയടിച്ചു! എന്താ?! ഷട്ടാഫ് അതന്നെ...... എയർപോർട്ടിലെ ടോയിലറ്റിൽ പേപ്പർ മാത്രം കണ്ട് ശങ്കിച്ച് നിന്ന മൂത്ര ശങ്ക, അതങ്ങ് ഒഴിച്ച് തീർക്കണം! ഈ ടിസ്സ്യൂ പേപ്പർ കണ്ട് പിടിക്കുന്നെയ്ന് മുന്നെ ഇവന്മാരിതെങ്ങനെയാ കാര്യം സാധിച്ചത് എന്നോർത്തിരുന്നപ്പൊ ശങ്കയൊക്കെ പൈതുതീർന്ന്!!!
പെട്ടെന്നോർത്തു! കാർബൺ മോണൊക്സൈഡ്!!!....... ഹയ്യോ ആളെകൊല്ലി! പത്താം ക്ലാസിലെ കെമിസ്റ്റ്രീ പരീക്ഷ കഴിഞ്ഞേൽ പിന്നെ ഈ സാധനത്തിനെ ഇപ്പഴാണോർക്കുന്നത്....... എവിടെ?! റൂം ഹീറ്റർ എവിടേ?!!!!! ഹാവൂ ഭാഗ്യം ഇവിടെ central heating radiators ആണുള്ളത് ഇവൻ നമ്മളുദ്ദേശിക്കുന്നത്ര പ്രശ്നക്കാരനല്ല സാറേ.
പുലർച്ചേ ആയെങ്കിലും നേരം വെളുക്കണേൽ ഇനീം കുറേ നേരം കഴിയും...... സണ്ണേട്ടൻ വരാൻ ഒരു എട്ട് ഒൻപത്മണിയെങ്കിലും ആവും.......എന്നാ പിന്നെ കുറച്ച് ഉറങ്ങിക്കളയാം, അതാണല്ലോ മറ്റൊരു മെയിൻ
രാവിലെ 10:30ന് കാർ പിക് ചെയ്യാൻ പോകണം! യെവടെ...... ഉറങ്ങി എണീറ്റ് ബ്രേക്ഫാസ്റ്റ് ഒക്കെ കഴിഞ്ഞപ്പോ മണി 12 ആയി! റിസപ്ഷനിൽ ഒരു ടാക്സി വേണമെന്ന് പറഞ്ഞ്....സുഹൃത്തേ പെട്ട്!!! പുള്ളിക്കാരിക്ക് ഇംഗ്ലീഷും മലായളവും ഒക്കെ ഒരുപോലാണ് രണ്ടും തീരെ വശമില്ല..... വേറൊരു കാർന്നോരും ഇണ്ടായിരുന്ന് ങേഹേ ഒരു രക്ഷേം ഇല്ല!........ഏടെ? നമ്മളെ പാകിസ്താനി ഏടപ്പോയി? കണ്ണൂർ ഭാഷയിൽ ചോയ്ച്ച്.........എന്തായലെന്താ അറിയില്ലാലോ.....ചങ്ങായി വന്ന് കാര്യം പറഞ്ഞ് അപ്പൊ തന്നെ പുള്ളിക്കാരി മൊബെയിൽ ആപ്പിൽ രണ്ട് തട്ട് ഒരു മുട്ട് 5 മിനിറ്റ്, അമ്മാവന് പോകാൻ ടാസ്കി എത്തി!!!
ജാങ്കോ പെട്ട്! ഇവിടേം ഇംഗ്ലീഷ് അറിയില്ല! ഗൂഗിൾ മാപ്പിൽ പോകാനുള്ള സ്ഥലം കാണിച്ച്! ഗൂഗിളിന് എല്ലാം അറിയാം അത് കൊണ്ട് ജോർജിയൻ ഭാഷയിൽ സ്ഥലത്തിന്റെ പേര് കാണിക്കുന്നുണ്ട് പുള്ളിക്ക് എഴുതാൻ അറിയോ ആവോ........വായിക്കാൻ അറിയാം കൃത്യമായി എത്തിച്ചു....... ചെറിയരാജ്യം ആയത്കൊണ്ട് 3 പാർട്ട് ആയിട്ട് ഓഫ് ലൈൻ ഗൂഗിൾ മാപ്പ് ഡൗൺലോഡ് ചൈത് വച്ചിരുന്ന് അതുവച്ച് ടാക്സിക്കാരൻ പോകുന്നത് കരക്റ്റാണോന്ന് നോക്കിയിരുന്ന്!!
Dollar, Hertz, Europe Car എല്ലാം ഒരു ഹോട്ടലിനകത്തെ ഒരൊറ്റ ഓഫീസിൽ.... പ്രൊഫഷണൽസ്!!
ആദ്യദിവസം Tblisi കറങ്ങി റൂട്ടും ഡ്രൈവിങ്ങും ഒക്കെ സെറ്റാക്കാം എന്ന് കരുതി! ഗൂഗിൾ മാപ്പും അതിലെ സൽമത്തിന്റെ സമണ്ടും ഓണാക്കി പടച്ചോനേ കാത്തോളീന്നും പറഞ്ഞ് വണ്ടി വിട്ടു......അപർത്തൂന്ന് ആള് വരുന്നൂ ഇപ്പർത്തൂന്ന് വണ്ടിവരുന്നൂ സൈഡീന്ന് ബസ്സ് വരുന്നൂ......ഹയ്യൊ ആകെ മൊത്തം ഒരു പൊഹ......ആദ്യമായി വേറൊരു നാട്ടിൽ വണ്ടി ഓടിക്കുന്നതിന്റെ എല്ലാ തലവേദനേം!! മാപ്പിലെ സൽമത്തും പിന്നെ പുറകിലിരുന്ന ശരിക്കും ക്യാമറ മുതലാളിയും ഇൻസ്റ്റ്രക്ഷൻ തന്ന് തന്ന് തലപ്പിരാന്തായി, രഞ്ജിപണിക്കർ ഉണർന്നു......ഷട്ടപ്പ്യുവർ @)$;)&@-)&/@)&@ എനിക്ക് പോളിടെക്നിക്ക് അറിയാം ഞാൻ നോക്കിക്കോളാം...... നിശ്ശബ്ദം!! പെട്ടെന്ന് സൽമത്ത് പറഞ്ഞ് 300 മീറ്ററിൽ റൗണ്ടബൗട്ടിൽ രാണ്ടാമത്തെ എക്സിറ്റ് എടുക്കാൻ!! ഏടെ? റൗണ്ടബൗട്ട് ഏടെ?!!!!!!!!! കുറേ നട്ടം തിരിഞ്ഞപ്പോ ടെക്ക്നിക്ക് പിടികിട്ടി.....ദുബായ് പോലെ അല്ല റൗണ്ടബൗട്ടിനും യൂടേർണിനും ഒക്കെ വര മാത്രേ ഉള്ളൂ......വട്ടത്തിലങ്ങനെ വിടണം അത്രെന്നെ.
ടൂർ ഡയർക്ക്റ്റർ കാലാവസ്ഥ നിരീക്ഷിച്ചുകൊണ്ടിരിക്കയാണ് ജോർജിയ അരച്ച് കുടിചിട്ടാണ് പുള്ളിക്കാരി വന്നിരിക്കുന്നത്.....വണ്ടി നേരെ Funicular ഇലേക്ക് പോട്ടെ.......8 മിൻസ് ഇൽ എത്തുമെന്ന് സൽമത്ത് പറഞ്ഞു......റൈറ്റ് ഏത് ലെഫ്റ്റ് ഏത് എന്നൊക്കെ മനസ്സിലാക്കാൻ ഒന്നു രണ്ട് തവണ കറങ്ങിയതിനാൽ ഒരു 18 മിനിട്ട്സ് കഴിഞ്ഞപ്പൊ ഒരു വലിയ കയറ്റം അത് കഴിഞ്ഞ് ഒരു പാർക്കിംഗ്.....നിങ്ങൾ എത്തിയിരിക്കുന്നു! സൽമത്ത് പറഞ്ഞു! പഷേങ്കില് സ്റ്റേഷൻ കാണുന്നില്ല!!....ആരോട് പറയാൻ ആരോട് ചോദിക്കാൻ!.......അവിടെ നിറുത്തിയിട്ട ടൂറിസ്റ്റ് വാനിന്റെ ഡ്രൈവറോട് ചോദിച്ച്! ഒന്നും മനസ്സിലായില്ലേലും പുള്ളി കാണിച്ച് തന്ന് നേരെ കാണുന്ന കുന്ന് കയറണം, മേലേ കാണുന്ന ചർച്ച് അവിടെ സ്റ്റേഷൻ.......അയ്യട! കായികപരം...കുന്ന് കയറാൻ ഈ ഞാൻ!
ഇന്നലെ വന്ന ചങ്കിനെ വിളിച്ചുനോക്കി അവൻ ടൂർപക്കേജിലാണ് വന്നെ ഗൈഡുണ്ട്! വണ്ടിയിൽ നിന്ന് നേരെ സ്റ്റേഷൻ ഇറങ്ങാൻ പറ്റും എന്ന് പറഞ്ഞപ്പോൾ ഗൂഗിൾ രാജാവിനോട് ചോയ്ച്ച്.......ആ അങ്ങനെ പണാ!! Funicular Lower Station എന്ന് വേണം സൽമത്തിനോട് പറയാൻ!
അടുത്ത ലക്ഷ്യം Cave City... അങ്ങനൊന്നും അല്ലടാ!!! “Uplistsikhe” അങ്ങനെയാണ്......കുറച്ച് ദൂരമുണ്ട്! കൊച്ചു കൊച്ചു ഗ്രാമങ്ങളിലൂടെ അതിമനോഹര യാത്ര വലിയ വലിയ കൃഷിയിടങ്ങൾ.... കൃഷി സീസണല്ലായിരിക്കും എല്ലാം കാലി സ്ഥലങ്ങൾ! മഞ്ഞിന്റെ ഒരു കണിക പോലും ആ വഴിക്കെങ്ങും ഇല്ല!
തിരിച്ച് Tblisi എത്താൻ നേരം വൈകി.....അവിടെ രാത്രി കറങ്ങാൻ പറ്റിയ സ്ഥലം Europe Square..........സൽമത്ത് കൊറേ ചുറ്റിച്ചെങ്കിലും അവസാനം എത്തിപ്പെട്ടു....ആഹ അടിപൊളി അറബികൾക്ക് പ്രിയപ്പെട്ട സ്ട്രീറ്റാണത്രേ!! നല്ല Turkish Food കൊത്തിമാറി....ശേഷം റൂമിലോട്ട് വിട്ടു
നാളെ നേരേ Forest Sabaduri വഴി Gudauri അവിടുന്ന് പിറ്റേ ദിവസം Bakuriani അവിടെ രണ്ട് ദിവസം.......അത് കഴിഞ്ഞ് വീണ്ടും ഒരു Tblisi കറക്കം പിന്നെ ഒരു ഉറക്കം എന്നിട്ട് മടക്കം! അങ്ങ് ദുബായിലോട്ട്!
ഇന്ന് കുറച്ച് നേരത്തെ എണീറ്റ് റെഡിയായി, കാലാവസ്ഥാ നിരീക്ഷണാടിസ്ഥാനത്തിൽ ടൂർ ഡയരക്റ്റർ പറഞ്ഞു Gudauri യിൽ മഞ്ഞ് വീഴ്ച്ചയില്ല പ്ലാൻ മാറ്റി Bakuriani യിലോട്ട് വിടണം എന്ന്.....അങ്ങനെ ഗൂഗിൾ പറഞ്ഞാ നമ്മ വിശ്വസിക്കൂല പരമ്പരാഗത രീതിയിൽ നോക്കണം!! ഒരു ചെറിയ കല്ലെടുത്ത് മേലോട്ട് വിട്ടു അത് കൃത്യമായി താഴേക്ക് വീണു ഇച്ചിരി വലത് മാറി....നനവില്ല! ശരിയാണ് മഞ്ഞ് വീഴ്ച്ച Bakuriani യിൽ തന്നെ!!
വണ്ടി Bakuriani യിലോട്ട് വിട്ടു...... ബുക്കിംഗ് ഡോട്ട് കോമിൽ കയറി ഹോട്ടലുകളുടെ ഡേറ്റ് മാറ്റി
ഹൈവേ കഴിഞ്ഞാൽ പിന്നെ എന്റെ സാറേ മനോഹാരിതയാണ്..... റോഡിന് ഒരു വശത്ത് Mtkvari നദി....പശ്ചാത്ത്ലം മഞ്ഞ്മൂടിയ മലകൾ....അക്കാണും മലമുകളിലാണ് ലക്ഷ്യസ്ഥാനം......ലവള് വണ്ടിനിറുത്തി.....മനോഹാരിത ഒപ്പിയെടുക്കാൻ.....ക്യാമറയും കൊണ്ടിറങ്ങിയ ഞാൻ കണ്ടു.....ഞാനേ കണ്ടുള്ളൂ......തോമസൂട്ടീ വിട്ടോടാ!!!! വെളുത്ത സുന്ദരമായ പട്ടി....ഭാവം അക്രമാസക്തൻ!! ചാടി വണ്ടിയിൽ കയറി, ഒരു പൊടിക്ക് രക്ഷപെട്ട്! പുള്ളിക്കാരൻ വിൻഡോയിൽ പിടിച്ച് മാന്തി കലിപ്പ് തീർത്ത് ഇളിഭ്യനായി വിഷണ്ണനായി നോക്കി നിന്നു.....നമ്മളും തടിതപ്പി
Bakuriani അടുക്കുംതോറും മനോഹാരിത കൂടിക്കൂടി വന്നു!!! ചുരം കയറുകയാണെന്ന് മനസ്സിലാവാത്ത ചുരം! വളരെ ചെറുതായി മഞ്ഞ് വീഴ്ച്ച!.....മഞ്ഞ് ചൂടിയ മരങ്ങൾ ചൂടി നിൽക്കുന്ന മഞ്ഞ് മലകൾ! മനോഹരം!! വാക്കുകൾക്കതീതം!!!
മഞ്ഞ് വീഴ്ച്ച ശക്തിയായി!! ആഹ! മനസ്സിലൊരു ഹുമ്മേളനം!!!! ദൃഷ്ടാപ തുബ്ലോദയം!!!! വണ്ടി സൈഡാക്കി! ക്ഷീണിച്ച് സൈഡായി കിടന്ന മോൾക്ക് എവിടെന്നില്ലാത്ത ആവേശം.....സ്നോ എറിഞ്ഞുകളിക്കാൻ അവളും കൊറേ കാലാമായി ആഗ്രഹിക്കുന്ന്! ആടി തിമർത്ത്....സന്തോഷം കൊണ്ട് എന്താ വേണ്ടേ!!!! മോള് കൊറേ മഞ്ഞ്വാരി തിന്ന്, ഫ്രഷാണ്!........ചെറിയ കുട്ടികൾ ഈ തണുപ്പൊക്കെ താങ്ങുവോ എന്നായിരുന്ന് സംശ്യം...... പക്ഷേ നല്ല സ്നോ ബൂട്ടും ജാകറ്റും ഒക്കെ ഉണ്ടെങ്കിൽ തണുപ്പൊന്നും അറിയില്ല......ക്യാമറ മുതലാളിമാർ ഇൻസ്റ്റഗ്രാമിലിടാൻ കോറേ ക്ലിക്കി!!
ടൂർ ഡയരക്ടറും ശരിക്കും ക്യാമറ മുതലാളിയും മഞ്ഞിൽ ഡ്രൈവ് ചെയ്യാൻ അടി പിടി..... പിന്നെ ഷേർ ഡ്രൈവാക്കി!!!
ബേകുറിയാനിയിൽ എവിടെ നോക്കിയാലും വെള്ളമയം....വണ്ടിയുടെ ടയർ പതിഞ്ഞ ഭാഗം മാത്രം റോഡിൽ വെള്ളയില്ലാതെ കാണാം....
പല പല സ്നോ റൈഡുകൾ! നേരെ കേബിൾ കാറിനടുത്തേക്ക് വിട്ടു......അത് ഓപൺ കേബിൾ ചെയറായിരുന്ന്..... Heavy Snowfall ആയത് കൊണ്ട് മോളേം കൊണ്ട് ശരിയാവൂലാന്ന് തോന്നി.....Cable Car Bakuriani എവിടെ എന്ന് ഗൂഗിൾ രാജാവിനോട് ചോയ്ച്ച്......മൂപ്പര് പറഞ്ഞ് തന്ന Kokhta മാപിലെ സൽമത്തിനോട് പറഞ്ഞ് വണ്ടി അങ്ങാട് വിട്ടു.......5 മിനുട്ടിൽ എത്തി.
നേരെ കാണുന്ന മഞ്ഞ് കൂനയുടെ മുകളിലേക്ക് കുറേ Cable Car പോകുന്നു.......മേലേന്ന് താഴേക്ക് കുറേ ആൾക്കാർ Skiing ചൈത് വരുന്ന്.....Ticket Counter എവിടെയാന്ന് നോക്കാൻ ഞാൻ മാത്രം ഇറങ്ങി.....ഞാൻമാത്രം കുടുങ്ങി!!!! മുന്നിൽ അതാ ജഗാ ജില്ലികൾ! തെരുവു നായകൾ നാലഞ്ചെണ്ണം!
അനങ്ങിയാൽ പണി പാളും....ഞാൻ അറ്റെൻഷനായി നിന്നു....എന്ത് ചെയ്യും?! ങാ എതായാലും അറ്റെൻഷനായി നിന്നതല്ലേ വേസ്റ്റാക്കണ്ട, ഒരു ജന ഗണ മന അങ്ങ് കാച്ചി..... എന്റെ ശ്രുതിയും താളവും ലയവുമൊക്കെ കേട്ട് ലവന്മാർ വണ്ടറടിച്ച് നിന്ന്! പാവങ്ങളാ നമ്മൾ മൈന്റാക്കിയില്ലേൽ അവർ അവരുടെ പാട്ടിന് പോയ്ക്കോളും......
സ്ഥലം അത്ര പന്തിയല്ല! കേബിൾ കാർ തുടങ്ങുന്നത് ഇവിടുന്നല്ല! ആരോടെങ്കിലും ചോദിക്കണം, ഒരു കപ്പിൾ കാറെടുക്കാൻ കുന്നിറങ്ങി വന്നു! ലവനു മൊബെയിലിൽ ഫോട്ടൊ കാണിച്ച് നാടനായിട്ട് ചോദിച്ചു ഏടേന്ന് ഈ സ്ഥലോ?! കേബിൾ കാറിന്റെ ഫോട്ടൊ കണ്ടപ്പോ തന്നെ മൂപ്പർ പോകല്ലച്ഛാ പോകല്ലേ എന്ന് ആക്ഷൻ! ദിദല്ല സ്ഥലം എന്ന്!
പിന്നെ നമ്മളെ ലക്ഷ്യത്തിലെത്തിക്കാൻ അങ്ങേരു കാണിച്ച ശുശ്കാന്തി, കുന്ന് കാണിച്ച് നീട്ടിയൊരു ""ദീ......കൊഹ്ത"" പിന്നെ മൊബെയിലിൽ ചൂണ്ടി ""ദീ.....തിത്വേലി"" അറിയാവുന്ന അകഷരങ്ങളൊക്കെ വച്ച് ഗൂഗ്ലി....അങ്ങനൊരു സാധനം ഇല്ല! അവസാനം അങ്ങേരെകൊണ്ട് തന്നെ ടൈപ്പ് ചെയ്യിച്ചു ഭാഗ്യം ഇംഗ്ലീഷ് പറായാനറിയില്ലേലും എഴുതാനറിയാം "Didveli".......അവിടെ എല്ലാ വിധ റൈഡുകളും ഉണ്ടായിരുന്ന്....ഹെവി സ്നോഫാൾ ആയത് കൊണ്ട് അധികം സമയം അവിടെ ചിലവഴിക്കാനായില്ല! പിന്നെ അത്യാവശ്യം ഇരുട്ടുകയും ചൈതു 5:30 - 6:00 മണിയായിരുന്ന്......
രണ്ട് ദിവസമായി ചങ്ക് ഇവിടുണ്ട്....ഹോട്ടൽ ബുക്കിംഗ് ഒക്കെ ക്യാൻസൽ ചൈത് അവൻ താമസിക്കുന്ന ഹോട്ടലിൽ തന്നെ നമ്മളും റൂമെടുത്തു.....അവനും അന്നത്തെ കുക്കുഷ്ക സർക്കീട്ട് കഴിഞ്ഞ് അവിടെയെത്തി, ഇന്നത്തെ സർക്കീട്ട് അവന് മറക്കാനാവാത്ത അനുഭവമാണെന്ന്!!!! അവന്റെ ട്രിപ്പ് ലാസ്റ്റ് ഡേയാണ്.....മോൾക്ക് അവളുടെ ഖൽബിന്റെ കഷണം കൂട്ടുകാരനെ കിട്ടി Ayman Haroon....രണ്ടാളും കൊസിപാടി!! ഹൊട്ടലിന് അകത്തും, പുറത്ത് സ്നോയിലും ഒക്കെ ഓടിച്ചാടി തിമർത്ത്!!!!......അവർ നാളെ ദുബായിലേക്ക്തിരിക്കും....നമ്മൾ നാളെ കുക്കുഷ്ക!
നേരത്തേ എണീറ്റ് ബ്രേക്ക്ഫാസ്റ്റൊക്കെ കഴിച്ച് റെഡിയായി, ഇന്നലെ ഡിന്നറൊക്കെ കണക്കായിരുന്ന്....ഇവുടുത്ത്ക്കാര് എന്തിനാണാവോ ഭക്ഷണം കഴിക്കുന്ന്! എരിവില്ല പുളിയില്ല! ആഹ്!
അയ്യൊടാ!!! വണ്ടി മുഴുവനായും മഞ്ഞ് മൂടി കിടക്കുന്നു....ഹോട്ടൽ സ്റ്റാഫ് തന്നെ ആവശ്യക്കാരുടെ വണ്ടി ക്ലീൻചെയ്ത് കൊടുക്കുന്നുണ്ട്.... വൈപറൊക്കെ ഒട്ടിപിടിച്ച് കിടക്കുന്നു.....മൂപ്പിലാൻ കുറേ കാര്യങ്ങൾ പറഞ്ഞ് തന്നു(ജോസപ്പേ!! കുട്ടിക്ക് ഇംഗ്ലീഷ് അറിയാം)......വണ്ടി പാർക്ക് ചൈതാൽ വൈപ്പർ വലിച്ചു വെക്കണം......വണ്ടിയുടെ ബോഡിയിൽ അധികം ഉള്ള മഞ്ഞ് മാത്രം നീക്കണം, വിൻഡ്ഷീൾഡും വിൻഡോയും ഹീറ്റാക്കിയാൽ മതി മഞ്ഞ് ഉരുകിയൊലിക്കും......ഒരു 30 മിനുട്ടെങ്കിലും വണ്ടി സ്റ്റാർട്ട് ചൈത് ഹീറ്ററിട്ടുവെക്കണം.....ആക്സിലേറ്റർ കൊടുക്കരുത്, എഞ്ചിൻ തവിടു പൊടിയാവും!! ഓയിലൊക്കെ കട്ടപിടിച്ചിട്ടുണ്ടാവില്ലേ........നേരത്തെ ഇറങ്ങിയത് ഭാഗ്യം 30 മിനിട്ട് ഇവിടെ ചിലവായില്ലേ!.....ഇന്നലെ രാത്രി -20 ആയിരുന്നത്രെ!!.......തള്ളിയതാണോ എന്തോ.....റൂം ഹീറ്ററുള്ളത് കൊണ്ട് നമ്മളൊന്നും അറിഞ്ഞിലേയ്!
Kukushka (“Little Cuckoo”)- Bakuriani യിൽ നിന്നും Borjomi യിലേക്ക് രണ്ടര മണിക്കൂർ ട്രെയിൻ യാത്ര!!!! 37 കിലോമീറ്റർ, ചിലവോ വെറും 2 ലാരി........കാറിൽ പോകാൻ വെറും 20 മിനിറ്റ് മതി കെട്ടോ.....
നേരത്തേ കയറി സീറ്റ് പിടിച്ചു!!! നമ്മളേക്കാൾ മുന്നേ വന്നവർ!! എന്നാലും സീറ്റുണ്ടായിരുന്ന്....അത്യാവശ്യം നല്ലപ്രായമുള്ള ഒരാൾ വന്ന് ടികറ്റ് തന്ന്....
വഴിമാറി നിൽക്കെടാ മുണ്ടക്കൽ ശേഖരാ എന്നും പറഞ്ഞ്...വഴിയിലെ മഞ്ഞെല്ലാം മാറ്റി നമ്മുടെ കുക്കുഷ്ക മന്ദം മന്ദം നീങ്ങി!....ഘോരവനം!(ആയിരിക്കും) കുറ്റാ കൂരിരുട്ടില്ല! പച്ചാ പാലു പോലെ വെള്ള നിറം! മരച്ചില്ലകളും ഇലകളും ഭൂമിയും ആകാശവും എല്ലാം വെള്ള!!!! ഇതാണ് ഭൂമിയിലെ മറ്റൊരു സ്വർഗ്ഗം!
എല്ലാവരും ആവേശത്തിലാണ് ഫോട്ടോ, വീഡിയോ എല്ലാം തകൃതിയായി നടക്കുന്നു.......ഒരു വിരുതൻ മൊബെയിൽ വിൻഡോയുടെ പുറത്തേക്കിട്ട് വീഡിയോ പിടുത്തം.. ങാഹാ! നല്ല ഐഡിയ ആണല്ലാ! എന്നാ പിന്നെ അങ്ങനൊന്ന് എടുത്തേക്കാം എന്ന് ആലോചിച്ചതും.....ടോയിംഗ്!!!!! മരച്ചില്ലയിൽ തട്ടി ആ വിരുതന്റെ മൊബൈൽ താഴെവീണു!!!!!!!!! ചങ്ങല വലിക്കുന്നു.....ട്രെയിൻ പുറകോട്ട് പോകുന്നു.....മഞ്ഞിലിറങ്ങി തപ്പുന്നു....യെവടെ കിട്ടാൻ! പാവം വിരുതൻ.
സീറ്റിനടിയിലെ ഹീറ്ററിന്റെ ചൂടുകൊണ്ടാണോന്നറിയില്ല....മോൾക്ക് ഇടക്ക് ചൊറിയുന്നു പോലും (സീൻ കട്ട്, സസ്പെൻസ്!!!)
Borjomi വരെ പോയാൽ തിരിച്ച് വരാൻ കുറേ വൈകും...ഗൈഡുള്ളവരെയൊക്കെ അവിടെ Borjomi യിൽ അവർ വണ്ടിയുമായി കാത്തിരിപ്പുണ്ടാവും......നമ്മൾ വഴിക്ക് ഏതെങ്കിലും സ്റ്റേഷനിൽ ഇറങ്ങി ടാക്സിക്ക് തിരിച്ച് പോകാനാണ് പ്ലാൻ....ചങ്കിന്റെ ഗൈഡ് പറഞ്ഞത് Tsemi എന്ന സ്ഥലത്ത് ഇറങ്ങാനാണ്......പക്ഷെ അതിമനോഹരമായ “Tsemistskhali River” താണ്ടി പോകണമെങ്കിൽ അതും കഴിഞ്ഞ് Tsagveri യിൽഇറങ്ങണം.....അവിടെ വരവേൽക്കാൻ ഒരുപാട് ടാക്സിക്കാരുണ്ട്, ബാക്കുറിയാനി എന്ന് പറഞ്ഞതും ഒരാൾ കൈകൊണ്ട് വാ എന്ന് ആംഗ്യം കാണിച്ചു....പുറകേ നടക്കാൻ ഒരുങ്ങിയതും പെട്ടെന്നതാ മറ്റൊരു വരവേൽപ്പ്!!!!!! അമ്പട പട്ടികുട്ടാ! അല്ലാ!!! പട്ടികൂട്ടം!!! Go....Go...No....No....അങ്ങനെ പല പല ശബ്ദ കോലാഹലങ്ങളുണ്ടാക്കി ഞാൻ ജീവനും കൊണ്ട് ഓടി ടാക്സിയിൽ കയറി.....ബാക്കിയുള്ളവരെ കാര്യം ഓർക്കാൻ ഓർമ്മയില്ലായിരുന്ന്....അവരും എങ്ങനയോ വന്നു ടാക്സിയിൽ കയറി.....എന്തായിപ്പ്ണ്ടായേ?!! ആളോള് എന്തിനാ ബഹളം ഇണ്ടാക്കിയേ?!!
കുറേ നേരം കഴിഞ്ഞാണ് ഓർത്തേ, ഭൂമിയിലെ മറ്റൊരു സ്വർഗ്ഗത്തിൽ ഇറങ്ങിയിട്ട് ഒരു ഫോട്ടോ പോലും എടുത്തില്ല! ഒരു ഒന്നൊന്നര സ്ഥലമായിരുന്നു അത്.....പട്ടികൾ ജസ്റ്റ് ഒന്ന് മണം പിടിച്ച് പോവുക മാത്രേ ഉള്ളൂ എന്നാലും ലവന്മാരെ കാണുമ്പോൾ തന്നെ ആ വിശ്വാസം എല്ലാം പോകും!....
നല്ല പ്രായം ചെന്ന ടാക്സി ഡ്രൈവർ, ഒരക്ഷരം മിണ്ടിയില്ല! അല്ലെങ്കിലും ഏത് ഭാഷയിൽ മുണ്ടും?!! നമ്മുടെ വണ്ടി പാർക്ക് ചൈത സ്റ്റേഷന്റെ ഫോട്ടോ കാണിച്ചു, കൃത്യം അവിടെ തന്നെ എത്തിച്ചു.......എന്നാലു അത്രേം അടിപൊളി സ്ഥലത്ത് പോയിട്ട് ഒരു ഫോട്ടോ പോലുംഎടുക്കാൻ പറ്റിയില്ലല്ലോ...പാവം ഞാൻ!
തിരിച്ചെത്തി! മോൾടെ ഡ്രസ്സ് മാറ്റാൻ നേരം മേലാകെ തരുണീ മണികൾ!!!.... തെർമ്മൽവേറും ജാകറ്റും ഒക്കെ ഇട്ട് ചൂടു കുരു വന്നെന്ന് തോന്നുന്നു.......ഒന്നു കാണിക്കാൻ ഇവിടെ ബാക്കുറിയാനിയിൽ വല്ല ഡോക്ടറും പരിചയത്തിലുണ്ടോന്ന് നോക്കാൻ തബ്ഷിക്ക് വാട്ട്സാപ്പിൽ ഒരു മെസ്സേജ് വിട്ടു....അപ്പൊ തന്നെ പുള്ളി കോൾ ചൈതു....." ഹലോ എന്തു പറ്റി?" ഞാൻ കാര്യം പറഞ്ഞു..."ഒന്നു കൊണ്ടും പേടിക്കേണ്ട അവിടെ ക്ലിനിക്കുണ്ട്, പോയിട്ട് എന്നെ വിളിച്ചിട്ട് ജോർജിയൻ ഭാഷ അറിയുന്ന ആരുടേയെങ്കിലും കയ്യിൽ ഫോൺ കൊടുത്താൽ മതി ഞാൻ സംസാരിക്കാം....എന്തെങ്കിലും ബുദ്ദിമുട്ടുണ്ടെങ്കിൽ നാളെ Tblisi യിലേക്ക് വന്നോളൂ ഇവിടെ എനിക്ക് പരിചയമുള്ള ഒരുപാട് ഡോക്ടേർസ്സ് ഉണ്ട്".......എന്ത് കരുതലാണെന്ന് നോക്കിയേ!
ആകെ ഒരു ചെറിയ ഹോസ്പിറ്റലേ ഉള്ളൂ....ഭാഗ്യത്തിന് കുട്ടികളുടെ ഡോക്റ്റർക്ക് ഇംഗ്ലീഷ് അറിയാം.....നല്ലൊരു ഡോക്ടറാന്റി മോൾക്കിഷ്ടായി.....വിശദ പരിശോദനക്ക് ശേഷം, "പേടിക്കാനൊന്നും ഇല്ല ഇത് കുട്ടികൾക്ക് വരുന്ന ഒരു ഇൻഫെക്ഷനാണ്" പക്ഷേ എത്ര ശ്രമിച്ചിട്ടും ഡോക്ടാറാന്റിക്ക് അതിന്റെ ഇംഗ്ലീഷ് പേര് കിട്ടുന്നില്ല...... ആരെയോ ഡിക്ഷ്ണറി നോക്കാനയച്ചു.... ഞാൻ തബ്ഷിയെ വിളിച്ചു, ഡ്രൈവിംഗിലാണ് വണ്ടി ഒതുക്കിയിട്ട് വിളിക്കാന്ന് പറഞ്ഞു......ട്രിംഗ്!! ട്രിംഗ്!! കോൾ വന്നു.....അങ്ങേ തലയ്ക്ക് അപരിചിതൻ! ജോർജിയൻ ആണെന്ന് തോന്നുന്നു......ഇംഗ്ലീഷിൽ സ്വയം പരിചയപെടുത്തി...."ഹായ് നിങ്ങൾ തബ്ഷിയുടെ ഫ്രണ്ടല്ലേ?! ഞാനും തബ്ഷിയുടെ ഫ്രണ്ടാണ് ഡോക്ടറോട് ഞാൻ സംസാരിക്കാം ഫോൺ കൊടുത്തോളൂ" ഒരിക്കൽ പോലും നേരിൽകണ്ടിട്ടില്ലാത്ത ഫ്രണ്ട്സ്! എന്താല്ലേ!
ഡോക്ടറും അദ്ദേഹവും ജോർജിയൻ ഭാഷയിൽ കുറേ നേരം സംസാരിക്കുന്നതിനിടയിൽ ഡിക്ഷ്ണറിക്കാരി വന്ന് ആ സസ്പെൻസ് അങ്ങ് പൊളിച്ച്! "ചിക്കൻപോക്സ്" അടിപൊളി!
(നാളേത്തെ Gudauri പരിപാടി ക്യാൻസൽ, മറ്റന്നാളേത്തെ Tblisi കറക്കം ക്യൻസൽ.........ഫ്ലൈറ്റ് ടിക്കറ്റ് മാറ്റിയപ്പോഴുള്ള ബുക്കിംഗ് എറർ നൂലാമാലകൾ ദുബായിലിരുന്ന് കട്ട ചങ്കുകൾ മണിക്കൂറുകൾ പല കസ്രത്തും പയറ്റിയാണ് ശരിയാക്കിയത്, Flexi Fare എടുക്കാത്തതിൽ ഖേദം പ്രകടിപ്പിച്ചതായി കരുതിക്കോളൂ.....എതായാലും നാളെത്തന്നെ ദുബായ്ക്ക് തിരിച്ച് വിടാൻ തീരുമാനം ആയി...)
ഡോക്ടർ പറഞ്ഞ കാര്യങ്ങളെല്ലാം അദ്ദേഹം വിശദമായി പറഞ്ഞു തന്നു....നന്ദി സുഹൃത്തേ! രണ്ടാൾക്കും പരസ്പരം പേരു പോലും അറിയില്ല, ഇതിന് ഒറ്റ പേരേ ഉള്ളൂ "നന്മ"
ഡോക്ടർ മരുന്ന് കഴിക്കാനും പുരട്ടാനും ഒക്കെ വിശദമായി പറഞ്ഞ് തന്ന്.....മരുന്ന് കുറിക്കാൻ കടലാസ് എടുത്തു....വെറും വെള്ള കടലാസ്, മറ്റേ ‘R’ ഇന്റെ കാലിൽ തൂങ്ങി കിടക്കുന്ന ‘x’ ന്റെ ആ സംഭവില്ലേ? അതോന്നും ഇല്ല....കുറിപ്പ് വിത്ത് സബ്ടൈറ്റിൽ ആയിരുന്നു...ഫാർമസിക്കാർക്ക് വായിക്കാൻ ജോർജ്ജിയൻ, നമ്മൾക്ക് വായിക്കാൻ ഇംഗ്ലീഷ്......അപ്പൊ വായിക്കാനും അറിയില്ലേ പുണ്യാളാ?! ഇത് ചതിയായിപ്പോയ് കെട്ടാ!! ഇത്രേം ദിവസം വായിക്കാൻ അറിയാന്നും പറഞ്ഞ് ഈ മൊബൈലിൽ എഴുതികാണിച്ചതൊക്കെ വെറുതെയായില്ലേ പുണ്യാളാ....
ഫാർമസിയിൽ നിന്ന് മരുന്ന് തന്നു ജോർജിയൻ ഭാഷയിൽ എങ്ങനെ കഴിക്കണം എന്ന് വിശദീകരിച്ചു...ഓ ശരി! എന്ന് തലയാട്ടി.... ഇതിപ്പോ ആർക്കാ അറിയാത്തെ! ഒന്ന് വീതം മൂന്ന് നേരം ഭക്ഷണത്തിന് ശേഷം ഗുളിക വായിൽ വച്ചിട്ട് വെള്ളം കുടിക്കണം (അങ്ങനെ തന്നായിരിക്കും പറഞ്ഞത്)....ചുരുക്കി പറഞ്ഞാൽ ഇംഗ്ലീഷിലൊന്നും വലിയ കാര്യം ഇല്ല! എന്തായാലും വിനിമയം നടക്കും.
ഉറങ്ങാൻ കിടന്നപ്പോഴുണ്ട്! വാട്ട്സാപ്പ് ഗ്രൂപ്പിൽ Ismu ന്റേം Rithu ന്റേം രാത്രിയിലെ സ്നോഫാളിൽ ഫോട്ടോഷൂട്ട്....ക്യമറ മുതലാളിമാർക്ക് എന്തുമാവാന്നോ!!?...... ജാക്കറ്റൊന്നും ഇല്ലാതെ അടിപൊളി ഡ്രസ്സിൽ.....ശരിയാണല്ലാ! കൊറേ ഡ്രസ്സും വാങ്ങി വന്നിട്ട് അതൊന്നും ഫോട്ടോയിൽ ഇല്ലാലോ ഏത് നേരവും ജാക്കറ്റല്ലേ...... അമ്പടാ! നമ്മളും വിട്ടുകൊടുത്തില്ല ക്യാമറ തളരുന്നത് വരെ ഫോട്ടോഷൂട്ട്.....ഇതൊക്കെ മറക്കാൻപറ്റ്വോ!!!
പിറ്റേന്ന് രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കുമ്പോൾ, മകൾ ഒന്നു രണ്ട് ബ്ലാക്ക് ഒലീവ്സും, ബേബി ക്യാരറ്റും എടുത്ത്വച്ചു....സ്നോമാനിന്റെ കണ്ണും മൂക്കും വെക്കാനാണത്രേ!! ഐഡിയ കൊള്ളാം.....അവളുടെ കഴിവിന് അനുസരിച്ച് അവളും ഉണ്ടാക്കി ഒരു 'സ്നോമാൻ'......വീണ്ടും മഞ്ഞിൽ ആടി തിമർത്ത്.........മഞ്ഞിൽ കിടക്കുന്നു.....ഡൈവ്ചെയ്യുന്നു.... മഞ്ഞിനെ കെട്ടി പിടിക്കാൻ നോക്കുന്നു....ഫോട്ടോഷൂട്ട് കണ്ടിന്യൂ ആണ്.......കുറച്ച് മഞ്ഞ് പൊതിഞ്ഞെടുത്താലോ!!? എല്ലാരുടേം ആഗ്രഹങ്ങൾ സഫലമായി.... എന്നാലും ഇനിയും വരണമെന്ന് തോന്നുന്നു...
തിരിച്ച് Tblisi എത്തിയപ്പോ, ആദ്യം കണ്ട അത്ര ഭംഗിയൊന്നും തോന്നിയില്ല! അത് കൊണ്ട് ഇവിടുത്തെ കറക്കം ക്യാൻസലായതിൽ ഒന്നും തോന്നിയില്ല! ബാക്കുറിയാനിയുടെ മനോഹര അനുഭവം മനസ്സിൽ നിന്ന് മായുന്നില്ല! ഹൊ എന്റെ സാറേ........!!!
ടേൻ.....ടേൻ.....ടേൻ.....കഥ തീർന്നു!
ഏവർക്കും നന്മ നേരുന്നു!
നന്മ മാത്രം ആഗ്രഹിക്കാം! നന്മ മാത്രം ചിന്തിക്കാം! നന്മ മാത്രം ചെയ്യാം!
കടപ്പാട്: Shakeel, Jasir, Shaakki and Jaff
-TheSajaBachi-